തഖ്ദീർ (വിധി)


ചില നേരം, അനർഹരുടെ കരങ്ങളി വന്നു ചേരും
അധികാരം.
രത്നസമാനരായവ
നിന്ദ്യരായും കാണപ്പെടും.

അതിന്റെയൊക്കെ നടപടികളി
വല്ല യുക്തിയും മറഞ്ഞിരിപ്പുണ്ടാകാം.
എന്നാൽ, പ്രത്യക്ഷ യുക്തി അനുസരിച്ചല്ല
വിധിയുടെ വ്യാപാരം.

എങ്കിലും,
സമൂഹങ്ങളുടെ ചരിത്രം വെളുപ്പെടുത്തിത്തരുന്നൊരു യാഥാർത്ഥ്യം
എല്ലാവർക്കുമറിയാം-

'വിധിയുടെ കണ്ണുകളെപ്പോഴും ആളുകളുടെ പ്രവർത്തനങ്ങളിലാണ്.
അവയാകട്ടെ, മൂർച്ചയേറിയ ഖഡ്ഗം പോലെയും.'

Comments

Popular Posts