അറിവും ദീനും

അറിവ് സ്വയം തന്നെ
തൻറെ വിഗ്രഹങ്ങൾക്ക് ഇബ്റാഹീമാകുന്നു.

ദൈവം അതിനെ ചിന്തയുടേയും ഹൃദയത്തിൻറേയും കൂട്ടുകാരനാക്കിയിരിക്കുന്നു.

കാലമൊന്ന്, ജീവിതമൊന്ന്, ലോകമൊന്ന്.
ഹ്രസ്വവീക്ഷണത്തിന്റെ അടയാളമാണ്
പഴയതും പുതിയതുമായ കഥകൾ.

മഞ്ഞ് തുള്ളി ഇളം കാറ്റിനു കൂട്ട് നൽകിയില്ലെങ്കിൽ
ഉദ്യാനത്തിൽ പൂമൊട്ടിനു വളരുക സാധ്യമല്ല.
ഹ്രസ്വദൃഷ്ടി തീണ്ടാത്ത അറിവ്

കലീമിന്റെ വെളിപാടുകളും ഹകീമിന്റെ മുശാഹദകളുമാകുന്നു.

Comments

Popular Posts