കൃതജ്ഞതയും പരാതിയും



ഞാ അറിവില്ലാത്ത ദാസ.

എങ്കിലും നന്ദിയുണ്ട് നിന്നോട്-
ലാഹൂത് ഗേഹവുമായി ഒരു ബന്ധം
എനിക്കുള്ളി ഒളിപ്പിച്ചു വച്ചതിന്.

ലാഹോ മുത ബുഖാറയും സമർഖന്ദും വരെ,
ഞാ ഹൃദയങ്ങൾക്ക് നൽകിയിരിക്കുന്നു,
പുതിയൊരാവേശം.

എന്റെ ആത്മാവിന്റെ സ്വാധീനം നോക്കൂ.

എന്തെന്നാ, ശിശിരത്തിലെ
പുലവേളകളി
പാട്ടുപാടുന്ന കിളിക
എന്റെ സഹവാസത്തി സന്തുഷ്ടരായ് കാണപ്പെടുന്നു.


എങ്കിലും നീ
അടിമത്വത്തി സംതൃപ്തരായ ആളുകളുടെ ദേശത്ത് തന്നെ

ജനിപ്പിച്ചല്ലോ എന്നെ!


Comments