ഇമാമത് (നേതൃത്വം)

മാമതിന്റെ യാഥാർത്ഥ്യമെന്തെന്ന്
നീയെന്നോട് ചോദിച്ചല്ലോ.

സത്യസ്വൻ (ഹഖ്)
നിന്നെയും എന്നെപ്പോലെ

രഹസ്യങ്ങളുടെ തോഴനാക്കുമാറാകട്ടെ.

നിന്നെ സദാസന്നിഹിതനും (ഹാളിർ) ഉള്ലവനുമായ (മൌജൂദ്)വന്റെ ചിന്തയാൽ അസ്വസ്ഥനാക്കുന്നവനാരോ,

അവനാണ് നിന്റെ കാലത്തിന്റെ സത്യചാരിയായ ഇമാം.

അവൻ നിനക്ക്,

മരണത്തിന്റെ കണ്ണാടിയിൽ തോഴന്റെ മുഖം കാട്ടിത്തന്ന്,
ജീവുക്കുക എന്നത്

കൂടുതൽ ദുഷ്ക്കരമാക്കും.

ന്യൂനതയെക്കുറിച്ചുള്ല ബോധത്താൽ
നിന്റെ രക്തം ചൂട് പിടിപ്പിക്കും.

ഫഖ്റിൽ ഊട്ടി നിന്നെ മൂർച്ചയേറിയ ഖഡ്ഗമാക്കും.

മുസൽമാനെ

രാജഭക്തനാക്കിത്തീർക്കുന്നവന്റെ ഇമാമത്,
തെളിമയാർന്ന മാർഗ (മില്ലതെ ബൈളാ) ത്തിന്റെ പതനമാകുന്നു.

Comments