ദറ്ബെ കലീം അഥവാ, ആധുനിക യുഗത്തിനെതിരില് യുദ്ധപ്രഖ്യാപനം*



സ്വതന്ത്രപ്രകൃതത്തിനു

എവിടെയെങ്കിലും കെട്ടിക്കിടക്കുന്ന
ശീലമുണ്ടാകില്ല.

ഇളം തെന്നല് പോലെ,
സഞ്ചാരം ആവേശമാക്കുക.

നിന്റെ വഴിയിലെ ശിലയില് നിന്നും ആയിരം
അരുവികള് പൊട്ടിയൊഴുകട്ടെ.

അഹ (ഖുദി) ത്തില് മുങ്ങി
മൂസാ കലീമിന്റെ അടി സൃഷ്ടിക്കുക.








*പുതിയ കാലത്തെ സാംസ്കാരിക- മൂല്യച്യുതി
ഇഖ്ബാലില് ഏല്പിച്ച ആഘാതമാണ് ദറ്ബെ കലീം.
മൂസാപ്രവാചകന്റെ അടിയാണതിനുള്ള പരിഹാരമെന്ന് ഇഖാബാല്
തിരിച്ചറിയുന്നു.

Comments

Popular Posts